മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ 65 വയസുകാരൻ കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി കണ്ടെത്തി. കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് ആണ് പ്രതി. 

ഇയാൾക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണൻ വിധിക്കും. 2014 ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിൽ പുതുപ്പറമ്പിലുള്ള കടയിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.  കോട്ടക്കൽ എസ് ഐയായിരുന്ന കെ പി ബെന്നിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.