വാ​ഗമൺ: ഇടുക്കി വാ​ഗമണ്ണിൽ ഹാഷിഷ് ഓയിലും  കഞ്ചാവുമായി ഒരു യുവതി ഉൾപ്പടെ ഏഴ് പേർ പൊലീസിന്റെ പിടിയിലായി.  വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്.

പൂഞ്ഞാർ സ്വദേശി അജുൽ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീൻ ബാബു,  കോഴിക്കോട് ബാലുശേരി സ്വദേശി അഖിൽ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്,കോഴിക്കോട് സ്വദേശിനി മുഹ്ലീന എന്നിവരെയാണ് വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ അജ്മൽ ഷാ മുമ്പും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്.
 

Read Also: 'തെറ്റായ മരുന്ന് സുശാന്തിനെക്കൊണ്ട് കഴിപ്പിച്ചു'; പ്രിയങ്കാ സിം​ഗിനെതിരെ റിയ ചക്രബർത്തിയുടെ പരാതി...