വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി അന്വേഷണമാരംഭിച്ചു.

കൊച്ചി : കൊച്ചിയിൽ എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്ന ബന്ധുവായ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ദാരുണ സംഭവമുണ്ടായത്. പ്രതിയടക്കമുള്ള ബന്ധുക്കളാണ് പരിക്കുകളോടെ വയോധികയെ ആശുപത്രിയിലെത്തിച്ചത്. വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി അന്വേഷണമാരംഭിച്ചു. വയോധിക ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്തതോടെയാണ് ബന്ധുവായ യുവാവ് കുറ്റം സമ്മതിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred