അസംഗഢ്: ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി. അസംഗഢില്‍ എട്ടുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.  സംഭവത്തില്‍ 20 വയസ്സുകാരനായ ഡാനിഷ് എന്നയാണെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

കുട്ടിയെ കുളിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ ഇയാള്‍ കൊണ്ടുപോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിനിരയായി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടല്‍ മാറും മുമ്പാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായ വാര്‍ത്ത പുറത്തുവന്നത്.