പാലക്കാട്: വാളയാറിൽ നിന്ന് വീണ്ടും പീഡന പരാതി. എട്ട് വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അയൽവാസിയാണ് പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്. ഈ മാസം ഏഴിനാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.