ദില്ലി: ദില്ലിയിൽ തൊണ്ണൂറ് വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി. ദില്ലി നഫ്ർജംഗിലെ ചാവല മേഖലയിൽ ഈ മാസം ഏഴിനാണ് സംഭവം നടന്നത്.

വൃദ്ധയെ തട്ടിക്കൊണ്ടു പോയി ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചായിരുന്നു ക്രൂര പീഡനത്തിനിരയാക്കിയത്. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലേവാളാണ് വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ കേസ് എടുത്തെന്നും പ്രതിയായ സോനു (37) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു.