രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസിൽ നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദിസ്‍പൂര്‍: അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നു. ദിബ്രുഗ‍ഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് ക്രൂര പീഡനം നടന്നത്. കഴിഞ്ഞ മൂന്നാം തിയതിയാണ് പെൺ‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടക്കവേയാണ് ഒരു തേയില എസ്റ്റേറ്റില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പതിനാലുകാരിയെ കണ്ടെത്തുന്നത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.