ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് സമീപമാണ് രക്തം വാർന്ന് അവശനിലയിൽ ഇയാളെ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ 30 വയസ്സുള്ള നിതീഷ് ചന്ദ്രൻ ആണ് വെട്ടേറ്റത്. ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് സമീപമാണ് രക്തം വാർന്ന് അവശനിലയിൽ ഇയാളെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കൂടിയായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് ആദ്യം കണ്ടത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവാവിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മൊഴിയെടുത്തശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

'മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ'; ​ഗവർണർ ഇന്ന് പൊന്നാനിയിൽ; പ്രതിഷേധ ബാനറുമായി എസ്എഫ്ഐ

Asianet News Live | Malayalam News Live | Rahul Mamkootathil | Election 2024 | #Asianetnews