ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടകളെ വാഹനത്തില്‍ പിന്തുടരുന്നതിനിടെ നടന്ന അപകടത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സബ് ഇന്‍സ്പെക്ടറായ റിഷിപാലാണ് മരിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗുണ്ടാസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം സഞ്ചരിച്ച വാഹനം എതിര്‍വശത്തു നിന്നും വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സബ് ഇന്‍സ്പെക്ടറായ റിഷിപാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.