Asianet News MalayalamAsianet News Malayalam

ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ മുങ്ങി; 4 മാസത്തിനുശേഷം പ്രതി പൊലീസിന്റെ വലയിൽ

പത്തനംതിട്ട മെഴുവേലി സ്വദേശി ലിജു (33) ആണ് പിടിയിലായത്. മോഷ്ടാവ് എന്ന സംശയത്തിൽ ആറന്മുള പൊലീസാണ് ഇയാളെ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇലവുംതിട്ട പൊലീസ് തിരയുന്ന ബലാത്സംഗ കേസ് പ്രതിയാണ് എന്ന് വ്യക്തമായത്.

accused arrested after 4 months taking rape case  in pathanamthitta
Author
First Published Aug 19, 2024, 5:33 PM IST | Last Updated Aug 19, 2024, 5:33 PM IST

പത്തനംതിട്ട: ബലാത്സംഗ കേസ് എടുത്തതിനെ തുടർന്ന് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. നാല് മാസത്തിനുശേഷമാണ് പത്തനംതിട്ട മെഴുവേലി സ്വദേശി ലിജു (33) പിടിയിലാകുന്നത്. യുവതിയെ ഉപദ്രവിച്ചതിന് സഹോദരങ്ങൾ ലിജുവിനെ മർദ്ദിച്ചിരുന്നു. അതിന് ചികിത്സയിലിരിക്കെയാണ് അറസ്റ്റ് മുന്നിൽ കണ്ട് ഇയാള്‍ ഒളിവില്‍ പോയത്. മോഷ്ടാവ് എന്ന സംശയത്തിൽ ആറന്മുള പൊലീസാണ് ഇയാളെ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇലവുംതിട്ട പൊലീസ് തിരയുന്ന ബലാത്സംഗ കേസ് പ്രതിയാണ് എന്ന് വ്യക്തമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios