മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പകപ്പാറയിൽ നടന്ന സംഭവത്തിൽ അടിവാട് സ്വദേശിയായ മധ്യവയസ്കനെയാണ് ശിക്ഷിച്ചത്.

ഇടുക്കി: ഇടുക്കിയിൽ പതിമൂന്ന് കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പകപ്പാറയിൽ നടന്ന സംഭവത്തിൽ അടിവാട് സ്വദേശിയായ മധ്യവയസ്കനെയാണ് ശിക്ഷിച്ചത്.

കുട്ടിയുടെ അമ്മ രാത്രിയിൽ കുളിക്കാൻ കയറിയ സമയം രണ്ട്‌ ദിവസങ്ങളിലായി രണ്ട്‌ തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു. വിവിധ വകുപ്പുകളിലായി 19 വർഷത്തെ ശിക്ഷ വിധിച്ചെങ്കിലും ഏറ്റവും ഉയർന്ന ശിക്ഷയായ 5 വർഷം പ്രതി അനുഭവിച്ചാൽ മതി. ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു. മുരിക്കാശ്ശേരി പൊലീസ് കുറ്റപത്രം നൽകിയ കേസിൽ ആറ്‌ മാസത്തിനുള്ളിലാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.