Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ പരാതി നൽകിയ യുവതിയെ വീട്ടിൽ കയറി കുത്തി, പ്രതിയെ സാഹസികമായി കീഴ്പെടുത്തി, അറസ്റ്റ് ചെയ്ത് പൊലീസ്

യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്

accused in the case of stabbing the young woman has been arrested Kochi
Author
First Published Oct 6, 2022, 8:33 PM IST

കൊച്ചി: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി ഇ ഓ ഓഫീസിന് സമീപത്തെ വീട്ടിൽ വച്ചാണ് യുവതിക്ക് കുത്തേറ്റത്. 

തുടർന്ന് റോഡിലേക്ക് ഓടി വന്ന യുവതിയെ കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ അക്രമകാരിയായി കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് ഇയാളെ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴ സ്റ്റേഷൻ പരിധിയിയിൽ പോക്സോ കേസിൽ പ്രതിയായ ഇയാൾ രണ്ടു ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. 

കുത്തേറ്റ സ്ത്രീ പ്രതിക്കെതിരെ മുവാറ്റുപുഴ സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്തതിന്‍റെ വൈരാഗ്യമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണം.  പൊലീസ് സംഘത്തിൽ മുവാറ്റുപുഴ ഇൻസ്‌പെക്ടർ കെ.എൻ.രാജേഷ്, എസ്ഐ ഷീല, എ എസ് ഐ സുഭാഷ് തങ്കപ്പൻ, സീനിയർ സി പി ഒമാരായ രാമചന്ദ്രൻ, അനസ്, ഇബ്രാഹിംകുട്ടി, ബിബിൽ മോഹൻ, സുഭാഷ്കുമാർ, ജിസ്മോൻ, സജേഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more: വിദേശത്ത് പോകാൻ ഒരുക്കം, ലഹരി കരിയറായി പണം സമ്പാദനം, ഹാഷിഷുമായി ചെങ്ങന്നൂരിൽ യുവാവ് പിടിയിൽ

അതേസമയം, ചങ്ങനാശേരിയിലെ കൊലപാതകത്തിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി.  മാങ്ങാനം സ്വദേശികളായ ബിപിൻ, ബിനോയ് എന്നിവർ പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്. പ്രതികളെ  ചങ്ങനാശേരിയിൽ എത്തിക്കും. ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ കേസിലെ പ്രധാന പ്രതിയായ മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്ക് ഇയാളെ സഹായിച്ച കൂട്ടുപ്രതികളായ ബിപിൻ, ബിനോയ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

Follow Us:
Download App:
  • android
  • ios