തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്‍റ് (55) ആണ് മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്‍റിനെ തിരുവനന്തപുരം എക്സൈസ് .4 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്‍റ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്‍റിനെ തിരുവനന്തപുരം എക്സൈസ് പിടികൂടിയത്. ഷൈനോയിൽ നിന്നും 4 ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തിരുന്നു. മകൻ പിടിയിലായതിൽ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. തൂങ്ങിയ നിലയിൽ രാവിലെ കണ്ടെത്തിയ ഗ്രേസിയെ ബന്ധുക്കൾ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read: എംഡിഎംഎ ത്രാസിൽ തൂക്കി വിൽപ്പന, ഇടയ്ക്ക് പൊലീസെത്തി, കാറുമായി കടന്ന പ്രതികളെ പിന്തുടർന്ന് പിടിച്ച് പൊലീസ്