കൂവോട് സ്വദേശി സാഹിതയുടെ മേലാണ് യുവാവ് ആസിഡ് ഒഴിച്ചത്. പരുക്കേറ്റ സാഹിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശി സാഹിതയുടെ മേലാണ് യുവാവ് ആസിഡ് ഒഴിച്ചത്. പരുക്കേറ്റ സാഹിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സമീപത്തുണ്ടായിരുന്നവർക്കും ആസിഡ് വീണ് പൊള്ളലേറ്റു. പ്രതി അഷ്ക്കർ മാട്ടൂൽ യുവതിയുടെ രണ്ടാം ഭർത്താവാണ് സർസയിദിലെ സ്റ്റാഫാണ്.