കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ അണ്ണാഡിഎംകെയുടെ കൊടി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് വീണ് സ്കൂട്ടർ യാത്രക്കാരിയായ യുവതി അപകടത്തിൽപ്പെട്ടു. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനുരാധയാണ് അപകടത്തിൽപ്പെട്ടത്. ഇരുമ്പ് പൈപ്പ് മുകളിലേക്ക് വീണതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി പുറകെ വന്ന ലോറിക്കിടയിലേക്ക് വീണു. 

കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവതി. മാസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ ഫ്ലക്സ് വീണ് സ്കൂട്ടർ യാത്രക്കാരിയായിരുന്ന യുവതി മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഫ്ലക്സ് നിരോധനം കർശനമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നെങ്കിലും പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.