Asianet News MalayalamAsianet News Malayalam

അമ്പൂരി കൊലക്കേസ്: പ്രതികളെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

അമ്പൂരി കൊലക്കേസ്: പ്രതികളെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

amboori murder case prime accuses will taken to home by police
Author
Amboori, First Published Jul 28, 2019, 7:30 AM IST

തിരുവനന്തപുരം: അമ്പൂരി കൊലക്കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖിൽ, രണ്ടാം പ്രതി രാഹുൽ എന്നിവരെ മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. 

രാഖിയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. ഇന്നലെ രാത്രിയാണ് അഖിലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടിയത്. 

അഖിലിനെയും രാഹുലിനെയും പൊലീസ് ഒരുമിച്ച് ചോദ്യം ചെയ്തേക്കും. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് കേസിലെ മുഖ്യപ്രതിയായ അഖില്‍ പൊലീസ് കസ്റ്റഡിയിലായത്. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ പിതാവ് നല്‍കിയ വിവരമനുസരിച്ച് പൊലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു. 

കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതിയും സൈനികനുമായ അഖിലും കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹതിരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു വിവാഹത്തിന് ഭര്‍ത്താവായ അഖില്‍ തയ്യാറെടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.ഇതോടെയാണ് സഹോദരന്‍ രാഹുലിന്‍റേയും സുഹൃത്ത് ആദര്‍ശിന്‍റേയും സഹായത്തോടെ അഖില്‍ രാഖിയെ കൊലപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios