മംഗളൂരുവില്‍ നിന്ന് രോഗിയെ കൊണ്ടുവന്ന ആംബുലൻസിലാണ് പുകയില ഉൽപന്നങ്ങളുണ്ടായിരുന്നത്. 

കാസര്‍കോട്: ആംബുലന്‍സില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് ഒരാള്‍ പിടിയില്‍. കണ്ണൂർ കൊതേരിയിലെ ഷിഹാബ് തങ്ങൾ റിലീഫ് ട്രസ്റ്റിന്റെ ആംബുലൻസ് ഡ്രൈവർ മുസദ്ദിഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. മംഗളൂരുവില്‍ നിന്ന് രോഗിയെ കൊണ്ടുവന്ന ആംബുലൻസിലാണ് പുകയില ഉൽപന്നങ്ങളുണ്ടായിരുന്നത്. 

ആംബുലൻസ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. മരുന്ന് എന്ന വ്യാജേനയാണ് 90 പായ്‍ക്കറ്റ് പുകയില ഉൽപന്നങ്ങൾ കടത്തിയത്. കണ്ണൂരുള്ള ഹാരിസ് എന്നയാൾക്ക് കൊടുക്കാൻ മരുന്ന് എന്നുപറഞ്ഞ് തലപ്പാടിയിൽ നിന്ന് ഈ പൊതി തനിക്ക് ഒരാൾ തന്നതാണെന്നാണ് ഡ്രൈവർ മുസദ്ദിഖ് പൊലീസിനോട് പറഞ്ഞത്. 

Read more: ആശുപത്രിയിലേക്ക് പോകുന്നവഴി നഴ്സുമാർക്ക് നേരെ ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ