വിജയവാഡ: ഭാര്യയെ കൊലപ്പെടുത്തി, തലെ വെട്ടിയടുത്ത്  കൈയ്യില്‍ പിടിച്ച് റോഡിലൂടെ നടന്ന ഭര്‍ത്താവിനെ പൊലീസിന് കീഴടങ്ങി. ആന്ധ്രാപ്രദേിലെ സത്യനാരായണപുരം പ്രദേശത്താണ് ആരെയും നടുക്കിയ സംഭവം അരങ്ങേറിയത്.  പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഇരുപത്തിമൂന്നുകാരി ഭാര്യ മണിക്രാന്തിയെ കൊലപ്പെടുത്തി. 

തുടര്‍ന്ന് ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടന്നുനീങ്ങി. ഇതിന്‍റെ ദൃശ്യങ്ങള്‍ തെലുങ്ക് മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പിന്നീട് തല കനാലില്‍ എറിഞ്ഞു.  തുടര്‍ന്നാണ് സത്യനാരായണപുരം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. 

അഞ്ചു വര്‍ഷം മുമ്പ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മിക്കപ്പോഴും ഇവര്‍ തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്നതായി മണിക്രാന്തി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുമ്പ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് ഇയാള്‍ പ്രതികാരം ചെയ്തതാണ് എന്നാണ് പൊലീസ് പറയുന്നത്.