Asianet News MalayalamAsianet News Malayalam

ഒന്നിച്ചിരുന്ന് മദ്യപാനം, ശേഷം വഴക്ക്, അടിപിടി; അനീഷ് മരിച്ചത് സഹോദരന്റെയും സുഹൃത്തിന്റെയും മർദനത്തെ തുടർന്ന്

മദ്യപിച്ച ശേഷം അനീഷ് ദത്തനെ,  മനോജും ബിനുവും ചേർന്ന് മർദ്ദിച്ചതായി പൊലീസ് പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Anish died after being beaten up by his brother and friend sts
Author
First Published Oct 25, 2023, 11:03 PM IST

പത്തനംതിട്ട: പത്തനംതിട്ട നെടുമണ്ണിലെ മധ്യവയസ്കന്‍റെ കൊലപാതകത്തിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. മദ്യലഹരിയിൽ ഇവരുടെ മർദ്ദനത്തെ തുടർന്നാണ് അനീഷ് ദത്തൻ മരിച്ചതെന്ന് വ്യക്തമായതോടെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് 52 കാരൻ അനീഷ് ദത്തനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷും സഹോദരൻ മനോജും സുഹൃത്ത് ബിനുവും മദ്യപിച്ച് വഴക്കും അടിപിടിയും ഉണ്ടായെന്ന് അമ്മ മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. മദ്യപിച്ച ശേഷം അനീഷ് ദത്തനെ,  മനോജും ബിനുവും ചേർന്ന് മർദ്ദിച്ചതായി പൊലീസ് പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരനും സുഹൃത്തിനുമെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios