കോട്ടയം: പരീക്ഷ ഹാളിൽ നിന്നും കാണാതായ ശേഷം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളില്ല. വെള്ളം ഉള്ളിൽ ചെന്നുള്ള മുങ്ങിമരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്. 

മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ജു പരീക്ഷ എഴുതിയ കോളേജിന്‍റെ അധികൃതരാണ് മരണത്തിന് കാരണം എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട ബന്ധുക്കളും നാട്ടുകാരും  പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വിട്ടിലെത്തിച്ചപ്പോൾ  പ്രതിഷേധിച്ചിരുന്നു. 

തുടര്‍ന്ന് വായിക്കാം: അഞ്ജു ഷാജിയുടെ മൃതദേഹവുമായി നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രതിഷേധം...