Sreenivasan Murder ശ്രീനിവാസൻ കൊലക്കേസിൽ (Sreenivasan Murder ) കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ്പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്.
പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘത്തിലുള്ള ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് രക്തക്കറയുള്ള ബൈക്ക് കണ്ടെത്തിയത്.
പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ മരങ്ങളുടെ മറവിലായിരുന്നു ബൈക്ക് ഒളിപ്പിച്ചിരുന്നത്. നേരത്തെ കൊലയാളികൾ സഞ്ചരിച്ച ബൈക്കുകളിൽ ഒന്നിന്‍റെ അവശിഷ്ടം ഓങ്ങല്ലൂരിൽ വാഹനം പൊളിച്ചു വിൽക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെളിവെടുത്തിരുന്നു.
അന്ന് രണ്ട് ബൈക്കുകളുടെ അവശിഷ്ടം കിട്ടി. വാഹന നമ്പറും ശരിയായിരുന്നു. എന്നാൽ, അതിലൊന്ന് കൃത്യത്തിൽ പങ്കെടുത്ത ബൈക്കിന്‍റേത് അല്ലെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. തെറ്റദ്ധരിപ്പിക്കാൻ വേണ്ടി നന്പർ പ്ലേറ്റ് മാത്രം ഉപേക്ഷിച്ചത്. ബൈക്കിന്റെ വിവിധ ഭാഗങ്ങളിൽ രക്തക്കറ കണ്ടെത്തിയതിനാൽ ഫൊറൻസിക് സംഘം പരിശോധന നടത്തി.
വ്യാജ ഐഡി നൽകി ഒഎൽഎക്സിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കും, കോയന്പത്തൂരിൽ വിറ്റ് കാശാക്കും, അറസ്റ്റ്
പാലക്കാട്: ഒഎല്‍എക്‌സില്‍ വരുന്ന പരസ്യം കണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തട്ടിപ്പു നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലാണ് സംഘം വിറ്റിരുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശി അനൂപ് കുമാര്‍ , അമ്പലപ്പുഴ സ്വദേശി അജിത്ത് , കോയമ്പത്തൂര്‍ സ്വദേശി നടരാജ് എന്നിവരാണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയാലായത്.
ബംഗളുരു, ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചെങ്ങന്നൂര്‍ എസ്‌ഐ എസ്.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. പുലിയൂര്‍ സ്വദേശി രതീഷിന്റെ മാരുതി ബലേനോ, ചെങ്ങന്നൂര്‍ സ്വദേശി രതീഷിന്റെ മാരുതി സ്വിഫ്റ്റ് എന്നിവ തട്ടിയെടുത്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍പ്പന നടത്തുന്ന സംഘം, ഒഎല്‍എക്‌സില്‍ പരസ്യം കണ്ട് ഇവര്‍ വാഹന ഉടമകളെ സമീപിക്കും. തുടർന്നാണ് തട്ടിപ്പ് നടത്തുക.
ജനുവരി 22 രതീഷിന്റെ വാഹനം ആലപ്പുഴ സ്വദേശിയായ അരുണ്‍, പ്രതികളായ അനൂപ്, അജിത്ത് എന്നിവര്‍ ചേര്‍ന്ന് 5,000 രൂപ അഡ്വാന്‍സ് നല്‍കിയ ശേഷം വീട്ടില്‍ നിന്ന് കൊണ്ടു പോയി. ആയിരം രൂപയായിരുന്നു ദിവസ വാടക. എന്നാല്‍ വാടക നല്‍കാത്തതിനെ 'തുടര്‍ന്ന് വാഹനം തിരികെ ചോദിച്ചങ്കിലും ഫലം ഉണ്ടായില്ല.
ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതില്‍ അരുണ്‍ അiരെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ഇവര്‍ കൊടുത്ത ആധാര്‍ കാര്‍ഡ് പകര്‍പ്പുകളും വ്യാജമായിരുന്നു. കേരളത്തിലെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ വാഹന തട്ടിപ്പ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന വാഹനങ്ങള്‍ മറിച്ച് വില്‍ക്കാൻ കോയമ്പത്തൂര്‍ സ്വദേശി നാടരാജ് ആണ് ഇവരെ സഹായിക്കുന്നത്.
