ഇസാഫ് ബാങ്കിന്റെ എടിഎം കുത്തിപ്പൊളിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് ബാങ്ക് എടിഎം കവർച്ചാ ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ. കോതമംഗലം, കൊല്ലം സ്വദേശികളാണ് പിടിയിലായത്. ഇസാഫ് ബാങ്കിന്റെ എടിഎം കുത്തിപ്പൊളിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

ടിബി ജംഗ്ഷനിലുള്ള ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിൽ മുഖം മൂടി ധരിച്ച് നിൽക്കുന്ന രണ്ട് പേരെ നാട്ടുകാരിൽ ഒരാളാണ് കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് വിവരം പൊലീസിൽ അറിയിച്ചു. എടിഎമ്മിൽ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരേയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.