കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിനെയാണ് ഹോട്ടലിനുള്ളിൽ വച്ച് ആക്രമിച്ചത്. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട: കോന്നിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിനെയാണ് ഹോട്ടലിനുള്ളിൽ വച്ച് ആക്രമിച്ചത്. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എട്ട് മണിയോടെ കോന്നി എലിയിറക്കലിലാണ് സംഭവം. നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണ് സബ് ഇന്‍സ്പെക്ടര്‍ സജു എബ്രഹാം. ഹോട്ടലിന് മുന്നില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മഹീന്‍ എസ്ഐയെ മര്‍ദ്ദിച്ചത്. വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട എസ്ഐയോട് മാഹീൻ തട്ടിക്കയറി. ആദ്യ ഘട്ടത്തിൽ തർക്കത്തിന് ശേഷം ഹോട്ടലിന് പുറത്തേക്ക് പോയ പ്രതി പിന്നീട് വീണ്ടും ഹോട്ടലിന് ഉള്ളിൽ കയറി പൊലീസുകാരനെ ആക്രമിച്ചു. 

സംഭവം നടക്കുമ്പോള്‍ പ്രതി മാഹീന്‍ മദ്യ ലഹരിയിലായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മാഹീനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് എസ്ഐ പിഴ ഈടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് എസ്ഐയെ മർദ്ദിച്ചതിന് പിന്നിൽ. എസ്ഐയെ മർദ്ദിച്ചതിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് മാഹിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

Read Also: ഭാര്യയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; മക്കളുമായി ഒളിവില്‍ പോയ യുവാവിനായി അന്വേഷണം

മുംബൈയ്ക്കടുത്ത് വസായിയിൽ ഭാര്യയെ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു . വസായി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുല‍ർച്ചെയാണ് സംഭവം.ഒളിവിൽ പോയ ഭർത്താവിനെയും ഒപ്പം കൊണ്ടുപോയ രണ്ട് മക്കളെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

വസായി റെയിൽവേ സ്റ്റേഷനിലെ 5ആം നമ്പർ പ്ലാറ്റ് ഫോമിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഗൊരഖ്പൂരിൽ നിന്ന് ബാന്ദ്രയിലേക്കുള്ള അവാദ് എക്സ്പ്രസ് വരുന്ന സമയം. പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചെഴുന്നേൽപിച്ച് ബലം പ്രയോഗിച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. ഇടിയുടെ ആഘാതത്തിൽ ശരീരം ചിതറിപ്പോയി . ഇവർക്കൊപ്പം 2 ഉം 5 ഉം വയസ് തോന്നിക്കുന്ന രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇവരെയും എടുത്താണ് പ്രതിസ്ഥലം വിട്ടത്. (കൂടുതല്‍ വായിക്കാം...)

Read Also; ഋതുമതിയെങ്കിൽ കല്യാണം കേസാകില്ല; മുഹമ്മദൻ നിയമത്തിലെ പ്രായപൂർത്തി മതിയെന്ന് ദില്ലി ഹൈക്കോടതി, പോക്സോ ബാധകമല്ല