ആറ്റിങ്ങള്‍: സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ചാത്തമ്പാറ പണ്ടാരവിളാകത്ത് കിരണ്‍(45) ആണ് പിടിയിലായത്. വൈകിട്ട് സ്കൂള്‍ വിട്ട ശേഷം ഇയാളുടെ വീടിന് സമീപത്ത് കൂടി പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡനം നടത്തിയത്. 

കുട്ടി ബഹളം വച്ചപ്പോള്‍ ഓട്ടോയില്‍ കയറ്റി വീടിന് സമീപത്ത് ഇറക്കിവിട്ടു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.