Asianet News MalayalamAsianet News Malayalam

വിദ്വേഷപരമായ കുറിപ്പോടെ ബേക്കറിയുടെ പരസ്യം വിവാദമായി; ഉടമ അറസ്റ്റില്‍

ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമ പ്രശാന്തിനെയാണ് അറസ്റ്റിലായിരിക്കുന്നത്. വാട്ട്സ്ആപ്പില്‍ ബേക്കറിയെക്കുറിച്ച് നല്‍കിയ പരസ്യമാണ് നടപടിക്ക് കാരണം. 

Bakery owner in Chennai arrested for Islamophobic advertisement
Author
Chennai, First Published May 10, 2020, 9:30 AM IST

ചെന്നൈ: വിദ്വേഷം പരക്കുന്ന രീതിയിലെ പരാമര്‍ശത്തോട് കൂടി പരസ്യം ചെയ്ത ബേക്കറി കടയുടമ അറസ്റ്റില്‍. ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമ പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാട്ട്സ്ആപ്പില്‍ ബേക്കറിയെക്കുറിച്ച് നല്‍കിയ പരസ്യമാണ് നടപടിക്ക് കാരണം. ഇയാള്‍ക്കെതിരെ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്താന്‍ ശ്രമിച്ചതിനും കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 

തങ്ങളുടെ ബേക്കറിയില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു വാട്ട്സ്ആപ്പ് പരസ്യത്തില്‍ പറഞ്ഞത്.. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കാന്‍ പ്രത്യേക വിഭാഗക്കാരില്ലെന്ന പരാമര്‍ശത്തിനെതിരെ നിയമ വിദഗ്ധരടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ ബേക്കറിയിലെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജെയിന്‍ വിഭാഗത്തിലുള്ളവരാണെന്നായിരുന്നു അറിയിപ്പില്‍ പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്തത്. 

വിദ്വേഷപരമായ കുറിപ്പോടെ ബേക്കറിയുടെ അറിയിപ്പ്; ചെന്നൈയില്‍ വിവാദം കനക്കുന്നു

എന്നാല്‍ നേരത്തെ ചിലര്‍ ചോദിച്ച സംശയത്തിനുള്ള മറുപടിയാണ് അറിയിപ്പെന്നാണ് ബേക്കറി ഉടമകള്‍ അവകാശപ്പെടുന്നത്. ചെന്നൈയിലെ സൌകാര്‍പേട്ടയിലെ ചില ഉപഭോക്താക്കള്‍ ചില വിഭാഗത്തിലുള്ള തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന പലഹാരങ്ങളാണെന്ന പേരില്‍ ബേക്കറി കൂട്ടമായി ബഹിഷ്കരിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടിയായാണ് കുറിപ്പെന്നുമാണയിരുന്നു ബേക്കറിയുടെ വിശദീകരണം.

Follow Us:
Download App:
  • android
  • ios