കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്ക് കവര്‍ച്ചാശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലാണ്‌ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽ വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.