Asianet News MalayalamAsianet News Malayalam

ക്ലബ്ബിൽ വെച്ച് വനിതാ ഡോക്ടറുമായി അടുപ്പം, മദ്യം നൽകി പീഡിപ്പിച്ച ശേഷം ബ്ലാക് മെയിലിങ്; യുവാവ് പിടിയിൽ

ചില കുടുംബ പ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവുമായി അകന്നു കഴിയുന്ന സമയത്താണ് യുവാവ് വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചത്.

became close with lady doctor in a club and later raped her under alcohol influence later blackmailed afe
Author
First Published Nov 16, 2023, 12:48 PM IST

മുംബൈ: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തതിനും പിന്നീട് ദൃങ്ങള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്തതിനും യുവാവ് അറസ്റ്റിലായി. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് 38 വയസുകാരനെ അറസ്റ്റ് ചെയ്തത്. ദക്ഷിണ മുംബൈയിലെ ഗാംദേവി പൊലീസ് സ്റ്റേഷനിൽ വനിതാ ഡോക്ടര്‍ കഴിഞ്ഞയാഴ്ച പരാതി നല്‍കുകയായിരുന്നു.

ടാര്‍ഡിയോ ഏരിയയിലെ ഒരു ക്ലബ്ബില്‍ ബാഡ്മിന്റന്‍ കളിക്കിടയിലാണ് യുവാവും ഡോക്ടറും തമ്മില്‍ സൗഹൃദത്തിലായത്. ഈ സമയം ചില കുടുംബ പ്രശ്നങ്ങള്‍ കാരണം ഡോക്ടര്‍ ഭര്‍ത്താവിനൊപ്പമായിരുന്നില്ല താമസിച്ചിരുന്നത്. എന്നാല്‍ യുവാവ് പിന്നീട് ഇവരെക്കുറിച്ച് പലതും പറഞ്ഞു പരത്തി. ഇക്കാര്യം മനസിലാക്കിയ ഡോക്ടര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ചില പ്രശ്നങ്ങളുണ്ടാവുകയും ഇക്കാര്യം സംസാരിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റ് 20ന് യുവാവ് ഡോക്ടറെ ക്ഷണിക്കുകയും ചെയ്തു.

മറൈന്‍ ഡ്രൈവ് ഏരിയയിലെ ഒരു ക്ലബ്ബില്‍ വെച്ചാണ് ഇരുവരും സംസാരിച്ചത്. അവിടെ വെച്ച് തന്നെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതിയില്‍ ആരോപിക്കുന്നത്. തുടര്‍ന്ന് കാറില്‍ ഡോക്ടറുടെ വസതിയിലേക്ക് ഇയാളും ഒപ്പം പോയി. വീട്ടില്‍ എത്തിയ ശേഷം ഇരുവരും പിന്നീട് വൈന്‍ കഴിച്ചു. താന്‍ മദ്യ ലഹരിയിലായിരുന്ന സമയത്ത് യുവാവ് തന്റെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബറില്‍ യുവാവ് ഡോക്ടറില്‍ നിന്ന് പണം ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കിയെങ്കിലും പിന്നീട് സ്ഥിരമായി പണം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ നല്‍കാനാവില്ലെന്ന് അറിയിച്ചു. ഈ സമയം വീഡിയോകളും ചിത്രങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നും ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും ഇവയെല്ലാം കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇതിനോടകം 3.3 ലക്ഷം രൂപ യുവാവിന് ഡോക്ടര്‍ കൈമാറിയെന്നും ഇനി ഇത് തുടരാനാവില്ലെന്നും അറിയിച്ച ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 384 (ബലം പ്രയോഗിച്ച് പണം തട്ടുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read also: നിമിഷപ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios