Asianet News MalayalamAsianet News Malayalam

ബംഗളൂരു പൊലീസിന്റെ പേരിൽ വ്യാജ വനിതാ ഹെൽപ് ലൈൻ നമ്പർ; മുന്നറിയിപ്പ് നൽകി ഉദ്യോഗസ്ഥർ

സൈബർ പൊലീസിന്റെ സഹായത്തോടെ വ്യാജ പ്രചരണത്തിന്  പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Bengaluru cops warn people about fake women helpline number
Author
Bengaluru, First Published Dec 4, 2019, 5:49 PM IST

ബംഗളൂരു: ബംഗളൂരു പൊലീസിന്റെ വനിതാ ഹെൽപ് ലൈൻ നമ്പർ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ഹെൽപ് ലൈൻ നമ്പറാണെന്ന് മുന്നറിയിപ്പ് നൽകി സിറ്റി പൊലീസ്. ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന 9969777888 എന്ന നമ്പറിലേക്ക് വിവരങ്ങൾ കൈമാറരുതെന്നും നമ്പർ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

“നിങ്ങൾ ടാക്സികളിലോ ഓട്ടോയിലോ കയറുമ്പോൾ ബംഗളൂരു സിറ്റിപൊലീസ് വനിതകൾക്കായി ആരംഭിച്ച 9969777888 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പർ എസ്എംഎസ് ചെയ്യണം. ഉടൻ മറുപടിയായി നിങ്ങൾക്കൊരു എസ്എംഎസ് വരും. അതിനുശേഷം വാഹനം ജിപിആർഎസ് വഴി ട്രാക്ക് ചെയ്യും. ഈ സന്ദേശം പരമാവധി മറ്റുള്ളവരിൽ എത്തിച്ച് നിങ്ങളുടെ അമ്മയെയും സഹോദരിയെയും ഭാര്യയെയും സുഹൃത്തുക്കളെയും സഹായിക്കൂ എന്നാണ് വ്യാജ സന്ദേശത്തിൽ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സന്ദേശം വിശ്വാസ യോഗ്യമാക്കുന്നതിനായി ബംഗളൂരു സിറ്റി പൊലീസിന്റെ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്. ഈ നമ്പർ ഇപ്പോൾ ഉപയോഗത്തിലില്ലെന്നും പൊലീസ് പറയുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ വ്യാജ പ്രചരണത്തിന്  പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Follow Us:
Download App:
  • android
  • ios