സെപ്റ്റംബര്‍ 22ന് കുളിച്ചുകൊണ്ടിരിക്കെ ആരോ ക്യാമറയില്‍ പകര്‍ത്തുന്നതായി വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ വാതിലിന് മുകളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തി.  

ഭോപ്പാല്‍: വനിതാ പൊലീസ് ഓഫിസര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിളിനെതിരെയാണ് കേസെടുത്തത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 22ന് കുളിച്ചുകൊണ്ടിരിക്കെ ആരോ ക്യാമറയില്‍ പകര്‍ത്തുന്നതായി വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ വാതിലിന് മുകളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന്് ഡ്രൈവര്‍ ഓടിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. സെപ്റ്റംബര്‍ 26ന് വീട്ടിലെത്തിയ ഡ്രൈവര്‍ തന്റെ കൈയില്‍ നിങ്ങളുടെ നഗ്ന ദൃശ്യങ്ങളുണ്ടെന്നും 5 ലക്ഷം രൂപ തന്നില്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതി ഒളിവിലാണ്. മേലുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതി ശനിയാഴ്ച ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മുങ്ങി.