ബീഹാര്‍: പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെക്കൊണ്ട് തുപ്പല്‍ നക്കിത്തുടപ്പിച്ച സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഗയ ഗ്രാമത്തിലാണ് സംഭവം. ആണ്‍കുട്ടിയെകൊണ്ട് യുവാക്കള്‍ ബലമായി തുപ്പല്‍ നക്കിത്തുടപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തത്.

ഗ്രാമത്തിലെതന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായാണ് ആണ്‍കുട്ടി ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങള്‍ രണ്ട് പേരെയും കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് നാട്ടുകൂട്ടം കൂടി ആണ്‍കുട്ടിയെകൊണ്ട് നിലത്തു നിന്നും തുപ്പല്‍ നക്കിത്തുടപ്പിക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ ചെവിപിടിച്ച് ബലമായാണ് തുപ്പല്‍ തുടപ്പിച്ചത്.