ചൊവ്വാഴ്ച പെണ്‍കുട്ടികളും കുടുംബവും ഗ്രാമത്തിലെ മേള കാണുവാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഈ സമയം വഴിയില്‍ ഇവരെ തടഞ്ഞ അജ്ഞാത സംഘം കുടുംബത്തെ ബന്ധികളാക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പാറ്റ്ന: ബിഹാറിലെ സോപോളില്‍ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി അജ്ഞാതര്‍ ബലാത്സംഗം ചെയ്തു. എന്നാല്‍ ഒരുഘട്ടത്തില്‍ അക്രമികളുടെ കയ്യിലെ തോക്ക് കൈക്കലാക്കിയ യുവതി ഇവരെ വെടിവച്ച് ഓടിക്കുകയായിരുന്നു. സോപോള്‍ ജില്ലയിലെ രംഗോപ്പൂര്‍ പ്രദേശത്തെ ഹുസൈന്‍ബാദ് എന്ന ഗ്രാമത്തില്‍ ചില്ലോനി നദിക്ക് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം അരങ്ങേറിയത്.
ചൊവ്വാഴ്ച പെണ്‍കുട്ടികളും കുടുംബവും ഗ്രാമത്തിലെ മേള കാണുവാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഈ സമയം വഴിയില്‍ ഇവരെ തടഞ്ഞ അജ്ഞാത സംഘം കുടുംബത്തെ ബന്ധികളാക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. എന്നാല്‍ അതിനിടയില്‍ തോക്ക് കൈക്കലാക്കിയ യുവതി ഇവര്‍ക്കെതിരെ വെടിവച്ചു. ഇതോടെ സംഘം ഓടി രക്ഷപ്പെട്ടു.
സംഭവ സ്ഥലത്ത് എത്തിയ പൊലീസ് യുവതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിനായി സംഭവ സ്ഥലത്ത് വ്യാപകമായ തിരച്ചില്‍ നടക്കുന്നുവെന്നും ബിര്‍പൂര്‍ എസിപി രാമാനന്ദ് കൗശല്‍ വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു. പരിക്കുപറ്റിയ യുവതികളെ പിന്നീട് പാറ്റ്നയിലെ ആശുപത്രിയിലേക്ക് മാറ്റി.
