ബിജെപി - സിപിഎം സംഘര്‍ഷത്തില്‍ ഇരുപാർട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. സംഘർഷത്തില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ് എഫ് ഐ പാറശാല ഏരിയ പ്രസിഡന്‍റ് അബുവിന്‍റെ തലക്ക് പുറകിലാണ് വെട്ടേറ്റത്. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഉണ്ടായ തർക്കമാണ് സി പി എം-ബി ജെ പി അക്രമത്തിൽ കലാശിച്ചത്. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിലും സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
