ഇടുക്കി: ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനും മകനും മ‍ര്‍ദ്ദനമേറ്റതായി പരാതി. മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായാണ് ആരോപണം. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്നാണ് പരാതി.

സാരമായി പരിക്കേറ്റ ജയകുമാർ, മകൻ വിഷ്ണു എന്നിവരെ  നെടുംകണ്ടം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.