ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രശാന്തിന്റെ ഇരു കാലുകൾക്കും വെട്ടേറ്റിട്ടുണ്ട്...

കണ്ണൂർ: കണ്ണൂർ ജില്ലിയിൽ വീണ്ടും അക്രമ സംഭവങ്ങൾ അരങ്ങേറുന്നു. ഒരു ബിജെപി പ്രവർത്തകന് വെട്ടേറ്റു. . കണ്ണൂർ കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രശാന്തിന്റെ ഇരു കാലുകൾക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഭാര്യ സ​ഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യാ ശ്രമം, പൊള്ളലേറ്റ് ഭ‍ർത്താവ് ​ആശുപത്രിയിൽ

വടകര: ഭാര്യയുടെ സഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ചയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വടകര, കോട്ടക്കടവ് സ്വദേശി ഷാജിയുടെ വീടിന് നേരെയാണ് 50കാരനായ സഹോ​ദരി ഭ‍ർത്താവ് അനിൽ കുമാ‍ർ ആക്രമണം നടത്തിയത്. ​ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാറിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടിന് തീകൊളുത്തിയ അനിൽ കുമാ‍ർ മുറ്റത്ത് നി‍ർത്തിയിട്ട കാറിനും സ്കൂട്ടറിനും തീയിട്ടു. തീ ശ്രദ്ധയിൽപ്പെട്ട നാട്ടുകാ‍ർ ഷാജിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പുറത്തിറങ്ങിയ ഷാജിയെ അനിൽ കുമാ‍ർ ആക്രമിക്കാൻ ശ്രമിച്ചു. തുട‍ർന്ന് അനിൽ കുമാർ സ്വയം തീകൊളുത്തുകയായിരുന്നു. 

ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി അനിൽ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. അ​ഗ്നിബാധയിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അനിൽ കുമാറും ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരി​ഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഇയാൾ വീട് ആക്രമിച്ചത്. 2018 ൽ ഇതേ വീട് ആക്രമിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.