കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം കനാലില്‍ കണ്ടെത്തി. തൃണമൂല്‍ പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കുറ്റാരോപിതനായിരുന്ന കാശിനാഥ് ഘേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.