ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പൊലീസും, അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് രാവിലെ പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
തൃശൂർ: ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന ആരി വീട്ടിൽ ഹരികൃഷ്ണൻ ഭാര്യ നിജിഷ (20) യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പൊലീസും, അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് രാവിലെ പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 22 നാണ് താനാപാടം പത്യാല സുരേഷിൻ്റെ മകൾ നിജിഷയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ സി.ഐ, എം.കെ.രമേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കോളേജ് പരിസരത്ത് കഞ്ചാവുമായെത്തി; യുവാവിനെ പിടികൂടി എക്‌സൈസ് സംഘം
തൃശൂരിൽ അമ്മൂമ്മയും പേരക്കുട്ടിയും കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂർ കിഴുപ്പള്ളിക്കരയിൽ അമ്മൂമ്മയെയും (Grand mother) പേരക്കുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അംബിക (55) , ആദിഷ് (07) എന്നിവരാണ് മരിച്ചത്. കുട്ടിയുമായി അമ്മൂമ്മ കിണറ്റിൽ ചാടിയതാണെന്നാണ് പൊലീസ് നിഗമനം.
ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ആദിഷിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിഷ് കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്നമങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
പാർക്കിങ്ങിന്റെ പേരിൽ തർക്കം, ദമ്പതികളെ ആക്രമിച്ച് എല്ലൊടിച്ചു, പ്രതികൾ പിടിയിൽ
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 20 വർഷം തടവ്, അരലക്ഷം രൂപ പിഴ
