പാലക്കാട്: അട്ടപ്പാടിയില്‍ എക്‌സൈസ് സംഘം നടത്തിയ തിരച്ചിലില്‍ 1200 ലിറ്റര്‍ വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.  ജെപിജെ പ്ലാന്റഷന്‍സ് കാപ്പിക്കാട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. 1200 ലിറ്റര്‍ വാഷ്,  30 ലിറ്റര്‍ സ്‌പെന്റ് വാഷ്,  നാല് ലിറ്റര്‍ ചാരായം, ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന കലങ്ങള്‍, കുടങ്ങള്‍, ട്യൂബുകള്‍, അരിപ്പ ചട്ടി, വലിയ 1000 ലിറ്റര്‍ വാഷ് സൂക്ഷിച്ചു വെച്ച സിന്‍തെറ്റിക് ടാങ്ക്, ബാരല്‍ എന്നിവ പിടിച്ചെടുത്തു.

കള്ളമല ഊരില്‍ രാജന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സെന്റര്‍ സോണ്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. രാകേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.