Asianet News MalayalamAsianet News Malayalam

ഡോക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് ഐസിയുവില്‍ നിന്ന് മാറ്റിയ ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

ഡോക്ടര്‍ പറഞ്ഞത് വകവെക്കാതെ ബന്ധുക്കള്‍ കുട്ടിയെ ഐ സി യുവില്‍ നിന്ന് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചത്. 

boy died after taken away from icu avoiding doctors advice
Author
Indore, First Published Jun 24, 2019, 9:37 AM IST

ഇന്‍ഡോര്‍: ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ഐ സി യു വില്‍ നിന്നും മാറ്റിയ ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത്‌റോ ആശുപത്രിയില്‍ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. ഡോക്ടര്‍ പറഞ്ഞത് വകവെക്കാതെ ബന്ധുക്കള്‍ കുട്ടിയെ ഐ സി യുവില്‍ നിന്ന് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചത്. 

ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറുടെ ഉപദേശം പരിഗണിക്കാതെ കുട്ടിയെ തിരികെ കൊണ്ടുപോകുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് എ എന്‍ ഐയോട് പറഞ്ഞു. കുട്ടിക്ക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios