ബൈക്കിലെത്തിയ അക്രമി സംഘം മേയർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
മുംബൈ: നാഗ്പൂർ മേയരെ വെടിവെച്ച് കൊല്ലാന്‍ ശ്രമം.നാഗ്പൂർ മേയര്‍ സന്ദീപ് ജോഷിയെയാണ് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം മേയർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. മുന്ന് തവണ വെടിയുതിർത്തു. അത്ഭുതകരമായാണ് മേയർ രക്ഷപ്പെട്ടത്. നേരത്ത ഇദ്ദേഹത്തിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. മേയറുടെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Scroll to load tweet…
