നോര്‍ത്ത് കരോലിന(അമേരിക്ക): പല വസ്തുക്കളും മോഷണം പോയതായി പരാതിയുമായി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മോഷണം ആദ്യമാണെന്നാണ് മുപ്പത്തിയെട്ടുകാരിയുടെ പരാതി ലഭിച്ച പൊലീസുകാര്‍ പറയുന്നത്. സ്വര്‍ണവും പണവും വന്‍വില വരുന്ന മേക്കപ്പ് കിറ്റും മോഷണം പോയിട്ടും വീട്ടില്‍ നിന്ന് മോഷണം പോയ ഒരു സെക്സ് ടോയുടെ കാര്യത്തില്‍  മാത്രമാണ് മുപ്പത്തിയെട്ടുകാരിയുടെ പരാതി.

ബുധനാഴ്ച രാത്രി യുവതി പുറത്തുപോയി വന്നപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ടത്.  അമേരിക്കയിലെ നോര്‍ത്ത് കരോലിന പൊലീസ് സ്റ്റേഷനിലാണ് വിചിത്രമായ മോഷണ പരാതിയെത്തിയത്. 12 ഇഞ്ചോളം നീളമുള്ള ഇലക്ട്രിക് വൈബ്രേറ്ററാണ് യുവതിയുടെ വീട്ടില്‍ നിന്ന് പോയത്. 30 ഡോളര്‍ വിലവരുന്ന വൈബ്രേറ്റര്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസിനെ സമീപിച്ചത്.

450 ഡോളര്‍(മുപ്പത്തിയൊന്നായിരം രൂപ) വിലമതിക്കുന്ന വൈബ്രേറ്റര്‍ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് ഓഫറില്‍ വാങ്ങിയതാണെന്ന് യുവതി പരാതിയില്‍ വിശദമാക്കുന്നു. യുവതിയുടെ പരാതി സ്വീകരിച്ച ബ്രണ്‍സ്വിക്ക് പൊലീസ് കള്ളന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനും വീട് അതിക്രമിച്ച് കയറിയതിനുമാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.