ദില്ലി: ട്രെയിനിലെ വാഷ്റൂമില്‍ വെച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ ബലാത്സഗം ചെയ്തതായി തിഹാര്‍ ജയിലിലെ തടവുകാരിയുടെ പരാതി. ഒരു കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ദില്ലിയിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് തന്നെ പീഡിപ്പിച്ചതെന്നാണ് തടവുകാരിയുടെ പരാതി. 

രണ്ട് വനിതകള്‍ ഉള്‍പ്പെടേ അഞ്ച് പൊലീസുകാരാണ് യാത്രയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. രാത്രിയില്‍ പൊലീസുകാര്‍ ഉറങ്ങിയ സമയത്ത് ട്രെയിനിലെ ബാത്ത്റൂമില്‍ പോയ വനിതാ തടവുകാരിയെ ഹെഡ് കോണ്‍സ്റ്റബിള്‍ പീഡിപ്പിക്കുകയായിരുന്നു. 

ഇവരുടെ പരാതിയില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ് 35 കാരിയായ പരാതിക്കാരി. പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.