കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനെതിരെ മഹാമാരിയമ്മൻ ക്ഷേത്രം കമ്മറ്റിയുട പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലത്തിന്മേൻ ദിനേശനും ക്ഷേത്രം കമ്മറ്റിയും തമ്മിൽ അവകാശത്തർക്കം ഉണ്ടായിരുന്നു.

മാങ്കാവ്: പാലക്കാട് മാങ്കാവില്‍ ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മിച്ച പീഠം തകര്‍ത്തെന്നു പരാതി. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനെതിരെ മഹാമാരിയമ്മൻ ക്ഷേത്രം കമ്മറ്റിയുട പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലത്തിന്മേൻ ദിനേശനും ക്ഷേത്രം കമ്മറ്റിയും തമ്മിൽ അവകാശത്തർക്കം ഉണ്ടായിരുന്നു.

ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മിച്ച പീഠമാണ് കഴിഞ്ഞദിവസം രാത്രിയില്‍ കൊഴിഞ്ഞാമ്പാറ എസ്ഐയുടെ നേതൃത്വത്തിൽ പൊളിച്ചതെന്നാണ് ആരോപണം. രാവിലെ വിശ്വാസികള്‍ ക്ഷേത്രത്തിലെത്തിയപ്പോൾ ആണ് സംഭവം അറിഞ്ഞത്. പിന്നാലെ ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചു. അപ്പോഴാണ് പൊളിച്ചതാരാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ക്ഷേത്രം കമ്മറ്റി ദൃശ്യങ്ങള്‍ സഹിതം പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആരാധനാലയം തകർക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഭൂമിയിൽ അവകാശത്തർക്ക കേസ് നടക്കുന്നുണ്ടെന്നും യാതൊരു വിധ നിർമാണ പ്രവൃത്തിയും പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നുമാണ് ദിനേശൻ്റെ കുടുംബം വിശദീകരിക്കുന്നത്.

ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത മകനെ അന്വേഷിച്ചെത്തിയ ഹൃദ്രോഗിയായ അമ്മയ്ക്ക് പൊലീസുകാരനില്‍ നിന്ന് അസഭ്യ വര്‍ഷവും കയ്യേറ്റ ശ്രമവും നേരിടേണ്ടി വന്നത്. കണ്ണൂർ ധർമ്മടം എസ്എച്ച്ഒ കെ വി സ്മിതേഷാണ് വൃദ്ധയോട് മോശമായി പെരുമാറിയത്. പരാതി ഉയര്‍ന്നതിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്മിതേഷ് കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തുവെന്നും വയോധികയെ തള്ളിയിട്ടതായുമാണ് ആരോപണം. സ്റ്റേഷനിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ലെന്നതും വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍.

കസ്റ്റഡിയിലെടുത്ത മകനെ അന്വേഷിച്ചെത്തിയ അമ്മയോട് മദ്യലഹരിയില്‍ മോശം പെരുമാറ്റം, പൊലീസുകാരനെതിരെ നടപടി