ബെംഗളൂരു: തെരുവ് നായയുടെ വാലിൽ പടക്കം കെട്ടിയിട്ട് പൊട്ടിച്ച മൂന്ന് യുവാക്കൾക്കെതിരെ കേസ്.  കർണാടകത്തിലെ ശിവമൊഗെയിലാണ് സംഭവം. ദീപാവലി ആഘോഷത്തിനിടെ നായയുടെ വാലിൽ പടക്കം കെട്ടിത്തൂക്കിയ ശേഷം കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നീട് മൃഗസ്നേഹികൾ നൽകിയ പരാതിയിലാണ് ഭദ്രാവതി പൊലീസ്  കേസ് എടുത്തത്.

"