കൊല്ലം: കൊല്ലം ഇരവിപുരം സ്റ്റേഷനിൽ കയറി പൊലീസുകാരെ അസഭ്യം വിളിച്ച ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകനെ പുറത്തിറക്കാൻ എത്തിയപ്പോഴാണ് ഇവർ പൊലീസിനെ അസഭ്യം പറഞ്ഞത്. വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനെ പുറത്തിറക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.