കറുത്ത നിറം പൂശിയ അടിച്ച പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ എടിഎംക്കവെ മെഷീന് തീപിടിക്കുകയും എടിഎം മെഷീനിലുണ്ടായിരുന്ന പണം കത്തിനശിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

പുണെ: എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്നതിനിടെ 3.98 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ പുണെക്ക് സമീപത്തെ പിംപ്രി ചിഞ്ച്‌വാഡിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ‌യാണ് പണം കത്തിനശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുടൽവാടിയിലെ ചിഖാലി റോഡിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് എടിഎമ്മിലാണ് മോഷ്ടാക്കൾ കയറിയത്.

കറുത്ത നിറം പൂശിയ അടിച്ച പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ എടിഎംക്കവെ മെഷീന് തീപിടിക്കുകയും എടിഎം മെഷീനിലുണ്ടായിരുന്ന പണം കത്തിനശിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എടിഎം മെഷീന്റെ ഭാഗങ്ങൾ, രണ്ട് സിസിടിവി ക്യാമറകൾ, ചില ഫർണിച്ചറുകൾ എന്നിവയും നശിച്ചു.

ദേഹത്ത് വച്ചുകെട്ടി കൊണ്ടുവന്നത് രണ്ടേകാൽ കിലോ സ്വര്‍ണം, കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ