ക്രിസ്റ്റൽ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വണ്ണപ്പുറം സ്വദേശിയുമായ അഭിജിത്ത് എസ് നായര്‍. പലിശ വാഗ്ദാനം ചെയ്ത് ഇടുക്കിയുടെ പല ഭാഗങ്ങളിലെ നിക്ഷേപകരിൽ നിന്ന് അമ്പത് കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്

തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ ക്രിസ്റ്റൽ ചിട്ടി തട്ടിപ്പ് കേസിൽ മുഖ്യപ്രതി അഭിജിത് എസ് നായർ പിടിയിൽ. അഭിജിത്തിന്റെ അച്ഛനും കേസിലെ മറ്റൊരു പ്രതിയുമായ സന്തോഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് അമ്പത് കോടിയിലധികം രൂപയാണ് ഇവർ തട്ടിച്ചത്. രണ്ടാം പ്രതിയായ സുമീഷ് ഇപ്പോഴും ഒളിവിലാണ്. 

ക്രിസ്റ്റൽ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വണ്ണപ്പുറം സ്വദേശിയുമായ അഭിജിത്ത് എസ് നായര്‍. പലിശ വാഗ്ദാനം ചെയ്ത് ഇടുക്കിയുടെ പല ഭാഗങ്ങളിലെ നിക്ഷേപകരിൽ നിന്ന് അമ്പത് കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പലിശ മുടങ്ങി പരാതി ഉയര്‍ന്നതോടെ ഇവര്‍ കുടുംബത്തോടെ ഒളിവിൽ പോവുകയായിരുന്നു. മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ തൊടുപുഴ പൊലീസിനായത്.