ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജെല്ലിക്കെട്ട് കാണാൻ വന്നവർ കയറിനിന്ന കെട്ടിടത്തിന്‍റ ഒരു ഭാഗം തകർന്നുവീണ് രണ്ട് മരണം. മരിച്ചവരിൽ ചെറിയ കുട്ടിയുമുണ്ട്. ഇരുപതോളം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താൻ സർക്കാരുകൾ അനുമതി നൽകിയിരുന്നു.