Asianet News MalayalamAsianet News Malayalam

Periya Murder Case : പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതികളുടെ ജയിൽ മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള ഒന്നാം പ്രതി ഉൾപ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
 

CJM court consider the petition to change of jail  for the accused periya murder case
Author
Kochi, First Published Jan 12, 2022, 7:02 AM IST

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ (Periya double murder cse) പ്രതികളുടെ ജയിൽ മാറ്റം വേണമെന്ന അപേക്ഷ എറണാകുളം സിജെഎം (CJM Court) കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലും ആണ് ഉള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള ഒന്നാം പ്രതി ഉൾപ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന് സിബിഐ (CBI) അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കാക്കനാട് ജയിലിൽ കഴിയുന്ന സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്താമധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളും ആണ് ഇന്ന് പരിഗണിക്കുക. ഡിസംബർ 30ന് കേസ് എടുത്തെങ്കിലും അപേക്ഷകൾ ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു. കേസിൽ വിവിധ ജയിലുകളിൽ കഴിയുന്നവരുടെ റിമാൻഡ് കാലാവധി ഇന്ന് തീരുകയാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസില്‍ ആകെ 24 പ്രതികളാണുള്ളത്. 

Follow Us:
Download App:
  • android
  • ios