ബെംഗളൂരു: ബെംഗളൂരുവിൽ പത്തൊമ്പതുകാരിയായ നിയമവിദ്യാർത്ഥിനി പീഡനത്തിനിരയായതായി പരാതി. യെലഹങ്കയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയായ ഇരുപത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റു ചെയ്തു.

യുവാവുമായി വളരെ നാളത്തെ പരിചയമുണ്ടെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മുറിയിൽ മറന്നു വച്ച അസൈൻമെന്റ് പേപ്പറുകൾ എടുക്കാനുണ്ടെന്ന് പറഞ്ഞാണ് യുവാവ് തന്നെ കൂട്ടികൊണ്ടുപോയത്. ഇവിടെവച്ച് യുവാവ് ചായയിൽ മയക്കുമരുന്ന് കലർത്തി തന്നെ പീഡിപ്പിക്കുകയുമായിരുന്നുവെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.

Read More: പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

സംഭവത്തെകുറിച്ച് പെൺകുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് മാതാപിതാക്കൾക്കൊപ്പം പെൺകുട്ടി സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നൽകി. അറസ്റ്റിലായ യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.