ഊബര്‍ ഓട്ടോ ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും  താനും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ചിത്രങ്ങളും യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചെന്നൈ: ചെന്നൈയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡന ശ്രമം. ഞായറാഴ്ച രാത്രിയാണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ഊബര്‍ ഓട്ടോ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്തിയത്. പെണ്‍കുട്ടി സംഭവം ട്വിറ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. സുഹൃത്തിനൊപ്പം നഗരത്തിലെത്തിയ ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അതിക്രമം നടന്നതെന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ യുവതി പറയുന്നു.

'ഞാനും സുഹൃത്തും ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ആണ് സംഭവം. യുവതി താമസിക്കുന്ന ഐബിസ് ഒഎംആർ ഹോട്ടലിന് സമീപത്ത് വച്ചാണ് അതിക്രമം നടന്നത്. ഹോട്ടിലിന് മുന്നില്‍ വാഹനം നിര്‍ത്തി യുവതി ഇറങ്ങിയതോടെ സെൽവം എന്ന യൂബർ ഓട്ടോ ഡ്രൈവർ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പേടിച്ച് ഓട്ടോയിലെ അലാറം അമര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു', തമിഴ്‌നാട് പോലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ യുവതി വ്യക്തമാക്കി. ഓട്ടോറിക്ഷയുടെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.

ട്വീറ്റ് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ സിറ്റി പൊലീസിന്‍റെ മറുപടിയെത്തി. സെമ്മന്‍ചേരി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവം നടന്ന് 30 മിനിറ്റിനുശേഷം രണ്ട് പൊലീസുകാര്‍ ഹോട്ടലിലെത്തി. എന്നാൽ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. വനിതാ പൊലീസ് ഇല്ലാത്തതിനാൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ രാവിലെ വരെ കാത്തിരിക്കാൻ പൊലീസുകാരന്‍ ആവശ്യപ്പെട്ടതായി യുവതി പറയുന്നു. വനിതാ പൊലീസിന്‍റെ സാന്നിധ്യത്തിലെ മൊഴിയെടുക്കാനാകു എന്നും ഇത് സര്‍ക്കാര്‍ ഉത്തരവാണെന്നും പൊലീസ് അറിയിച്ചതായി യുവതി പറഞ്ഞു.

ഊബര്‍ ഓട്ടോ ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും താനും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ചിത്രങ്ങളും യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ യാത്ര ചെയ്തതിന്‍റെ വിശദാംശങ്ങളും ഡ്രൈവറുടെ പേരും ട്വീറ്റിലുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും താംബരം പൊലീസ് അറിയിച്ചു. അതേസമയം ട്വീറ്റ് വൈറലായതിന് പിന്നാലെ യാത്രക്കിടെയുണ്ടായ അതിക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഊബറും ട്വീറ്റ് ചെയ്തു.

Scroll to load tweet…

Read More : രാത്രിയില്‍ കറങ്ങി നടക്കും, സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനം; ഏകലവ്യന്‍ പിടിയിൽ

യുവതിയോട് യാത്രയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ ഊബര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ ട്വീറ്റിന് മറുപടിയായി നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. സമാന ആതിക്രമം നേരിട്ടവരടക്കം യുവതിയെ പിന്തുണച്ച് രംഗത്തെത്തി. കേസുമായി മുന്നോട്ടുപോകണമെന്നും കുറ്റക്കാരനെ കണ്ടെത്തി ശിക്ഷിക്കുന്നത് വരെ പിന്മാറരുത്, എല്ലാ പിന്തുണയുമുണ്ടെന്നാണ് നിരവധിപേര്‍ കമന്‍റ് ചെയ്തത്.

Scroll to load tweet…